അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു; ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

shilpa shetty husband

മുംബൈ: വ്യവസായിയും ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
രാജ് കുന്ദ്രയ്ക്കെതിരെ തെളിവുകള്‍ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.