മണിരത്‌നം ചിത്രം 'പൊന്നിയൻ സെൽവൻ'; പോസ്റ്റർ പങ്കുവെച്ച്​ ഐശ്വര്യ റായ്‌

 cdbs

മണിരത്നം ചിത്രമായ  'പൊന്നിയൻ സെൽവൻ'  2022ൽ പ്രേക്ഷകരിലേക്കെത്തും.2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്​. വൻ മുടക്കുമുതലിൽ ചിത്രീകരിക്കുന്ന പൊന്നിയൻ സെൽവൻ രണ്ട്​ ഭാഗങ്ങളായാകും പുറത്തിറങ്ങുക.

 പെന്നിയൻ സെൽവൻ-1 പോസ്റ്റർ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു​. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്​.വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. 

കൽക്കി കൃഷ്​ണമൂർത്തിയുടെ 'പൊന്നിയൻ സെൽവൻ' എന്ന തമിഴ്​ നോവലിനെ അടിസ്​ഥാനമാക്കിയാണ്​ മണിരത്​നം ചിത്രമൊരുക്കുന്നത്​. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്​. മദ്രാസ്​ ടാക്കീസും ലൈക്ക പ്രെഡക്ഷൻസുമാണ്​ നിർമാണം. എ.ആർ റഹ്​മാനാണ്​ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്​.