ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ

manju
 

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്ത സന്ദേശം പങ്കുവച്ചാണ് മഞ്ജു വാര്യർ തന്‍റെ നിലപാടറിയിച്ചത്. നേരത്തെ, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെത്തിയിരുന്നു.

ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ ആദ്യം ഐകദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പിന്നീട് കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു.

അന്ന ബെൻ, ഐശ്വര്യ ലക്ഷ്‍മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയ താരങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടിയെ പിന്തുണച്ച് രംഗത്തെത്തിയത്. 

ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും നടി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം നടിക്ക് പിന്തുണയുമായി എത്തിയത്.

 

ന​ടി​യു​ടെ വാ​ക്കു​ക​ൾ

ഈ ​യാ​ത്ര ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ൽ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള ഈ ​യാ​ത്ര. 5 വ​ർ​ഷ​മാ​യി എ​ന്‍റെ പേ​രും വ്യ​ക്തി​ത്വ​വും എ​നി​ക്ക് സം​ഭ​വി​ച്ച അ​തി​ക്ര​മ​ത്തി​ന​ടി​യി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കു​റ്റം ചെ​യ്ത​ത് ഞാ​ൻ അ​ല്ലെ​ങ്കി​ലും എ​ന്നെ അ​വ​ഹേ​ളി​ക്കാ​നും നി​ശ​ബ്ദ​യാ​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും ഒ​രു​പാ​ട് ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​പ്പോ​ളൊ​ക്കെ​യും ചി​ല​രൊ​ക്കെ നി​ശ​ബ്ദ​ത ഭേ​ദി​ച്ച് മു​ന്നോ​ട്ടു​വ​ന്നു.

എ​നി​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ൻ, എ​ന്‍റെ ശ​ബ്ദം നി​ല​ക്കാ​തി​രി​ക്കാ​ൻ. ഇ​ന്ന് എ​നി​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഇ​ത്ര​യും ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ ഞാ​ൻ ത​നി​ച്ച​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്നു.

നീ​തി പു​ല​രാ​നും തെ​റ്റു ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​നും ഇ​ങ്ങ​നെ​യൊ​ര​നു​ഭ​വം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​വാ​തെ​യി​രി​ക്കാ​നും ഞാ​ൻ ഈ ​യാ​ത്ര തു​ട​ർ​ന്ന് കൊ​ണ്ടേ​യി​രി​ക്കും. കൂ​ടെ​നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും സ്നേ​ഹ​ത്തി​നു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.