ഓപ്പറേഷന്‍ ജാവക്ക് അഭിനന്ദനം അറിയിച്ച് മെഗാസ്റ്റാര്‍; സന്തോഷം പങ്കുവെച്ച് ലുക്മാന്‍

operation java.mammotty

മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തിയാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായ ലുക്മാന് വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് താരം അഭിനന്ദനമറിയിച്ചത്. 'മെയ്ഡ് മൈ ഡേ' എന്ന തലക്കെട്ടോടെ ലുക്മാന്‍ തന്നെയാണ് വിവരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

അതേസമയം, സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് നടന്‍ സുരേഷ് ഗോപി അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതവും.