'ഈ മുഹൂർത്തത്തിന് 25 വയസ്സ്'; വിവാഹ വാര്‍ഷിക ദിനത്തിൽ സലിംകുമാര്‍

d

നടൻ സലിംകുമാറിന്റെ 25 -ാം വിവാഹവാർഷികമാണ് ഇന്ന്.മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്. 

"സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ  & സുനിത", എന്നാണ് സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.