'വെള്ളരിക്കാപ്പട്ടണം' ട്രെയിലർ പുറത്ത്; ചിത്രം 23 ന് തിയേറ്ററിലെത്തും

Vellarikappattanam trailer is out- film will hit theaters on the 23rd
 

കൊച്ചി: യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെയ്യും. ചിത്രത്തിൻ്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗതനായമനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റേത്.ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്‍റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.    

വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. യുവനടിമാരായ ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാർ. ചിത്രത്തിലെ ഗാനങ്ങൾ  പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം  സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ 'ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആൽബർട്ട് അലക്സ്,ടോം ജേക്കബ്, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്,മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന.