നടൻ അക്ഷയ് ​കുമാറിന്‍റെ മാതാവ്​ അരുണ ഭാട്ടിയ അന്തരിച്ചു

b

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. അമ്മയുടെ മരണവാര്‍ത്ത അക്ഷയ് കുമാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

"അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകം വിട്ട് പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനോടൊപ്പം ഒന്നിച്ചു.  ഓം ശാന്തി..."അക്ഷയ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

സിണ്ട്രല്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്​ ബ്രിട്ടനിലായിരുന്ന അക്ഷയ്​ കുമാർ മാതാവിന്‍റെ ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക്​ മടങ്ങിയെത്തിയിരുന്നു. അരുണ ഭാട്ടിയയു​െട നിര്യാണത്തിൽ നിമ്രത്​ കൗർ, അജയ്​​ ദേവ്​ഗൻ എന്നിവരും നിരവധി ആരാധകരും അനുശോചിച്ചു.