തെന്നിന്ത്യൻ താരം വിദ്യുലേഖ രാമൻ വിവാഹിതയായി

Actress Vidyullekha Raman
 

തെന്നിന്ത്യൻ താരം വിദ്യുലേഖ രാമൻ വിവാഹിതയായി. ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 

ബീച്ച് വെഡ്ഡിങ്ങിന്റെയും ഹൽദി മെഹന്ദി റോക്ക ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഡേറ്റിങ്ങ് ആപ്പിലൂടെയാണ് വിദ്യുവും സഞ്ജയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

തമിഴ് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഈ യുവനടി ശ്രദ്ധനേടുന്നത്. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്ത'ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.