അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ ചിത്രീകരണം ആരംഭിച്ചു

s

അൽഫോൺസ് പുത്രൻ  ചിത്രം ഗോൾഡിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നടന്‍ അജ്‍മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ അവസാനം പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിർമാതാക്കൾ.

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.