ആനന്ദക്കല്ല്യാണം റിലീസിനൊരുങ്ങി; തരംഗമായി ട്രെയ്‌ലർ എത്തി

anan
 

അഷ്ക്കര്‍ സൗദാന്‍ കേന്ദ്രകഥാപാത്രമാകുന്ന ആനന്ദക്കല്ല്യാണത്തിന്‍റെ ട്രെയ്‌ലർ ഇറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളും സംവിധായകരുമായ നാദിര്‍ഷ, ആന്‍റണി വര്‍ഗ്ഗീസ്,കലാഭവന്‍ ഷാജോണ്‍, സലാം ബാപ്പു, അനു സിത്താര എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഈ ട്രെയ്‌ലർ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 

'നവാഗതനയ പി.സി.സുധീർ രചനയും, സംവിധാനവും നിർവഹിച്ച ചിത്രമാണ്  'ആനന്ദകല്ല്യാണം'. വിവിധ  ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം. സീബ്ര മീഡിയയും റാസ് മൂവിസും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.  

    

പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു . ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. സംഗീതം - രാജേഷ്ബാബു കെ,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി,  ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് - ഹബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ്      ഡിസൈന്‍
ഫിനാൻസ് കൺട്രോളർ - റാഫി നരണിപ്പുഴ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
ഫോണ്‍: 9446190254