അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിൽ കണ്ണമ്മയായി നിത്യ മേനോനും റൂബിയായി സംയുക്തയും എത്തുന്നു

ayyappanum koshiyum telugu
അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിൽ നിത്യ മേനോൻ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയിരുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയും തെലുങ്കിൽ അവതരിപ്പിക്കുന്നു.

കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനും എത്തുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.

അയ്യപ്പൻ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോൾ ഭീംല നായക് ആകുന്നു. ചിത്രത്തിന്റെ പേരും ഇങ്ങനെ തന്നെ. കോശി കുര്യൻ ഇവിടെ ഡാനിയല്‍ ശേഖറാകുന്നു. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ സംഗീതവും. ഛായാഗ്രഹണം രവി കെ. ചന്ദ്രനാണ്. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും.