ബിനീഷ് ബാലന്‍ ചിത്രം 'ചാവി'; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

3

കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് 'ചാവി'. അമ്പിളിവീട് മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച, പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി യുവസംവിധായകന്‍ ബിനീഷ് ബാലന്‍ ഒരുക്കുന്ന 'ചാവി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പുറത്തുവിട്ടു.

വിവിധ രംഗത്തെ പ്രമുഖരുടെയും ചലച്ചിത്രാസ്വാദകരുടെയും അണിയറപ്രവര്‍ത്തകരുടെയും ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയായി ഒ ടി ടി റിലീസിനൊരുങ്ങുന്ന 'ചാവി' യുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടനെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

അഭിനേതാക്കള്‍ - ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി.  ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍, ക്യാമറ- ജാഫര്‍ ചാലിശ്ശേരി, എഡിറ്റര്‍ - ജോബിന്‍ ഇഞ്ചപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ലിബിന്‍ തമ്പി, കല- ആദര്‍ശ് രവി, മേക്കപ്പ്- മനീഷ് ബാബു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സ്റ്റില്‍സ്- ജിജു ചെന്താമര, ഡിസൈന്‍-പ്രദീപ് സത്യന്‍, സൗണ്ട് ഡിസൈന്‍ - സുനില്‍ ഓംകാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബ്ലാക്ക് ഫൈസല്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്-ജിതിന്‍ലാല്‍, റെനീഷ്, ശബരീഷ് എന്നിവരാണ് ചാവിയുടെ അണിയറപ്രവര്‍ത്തകര്‍.