ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു

ee
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു.എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം.ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ ചര്‍ച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. 

ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു. ഡേറ്റിംഗ് സമയത്തും ഇതിനെ ചൊല്ലി വിമർശനം ഉയർന്നിരുന്നു. ഇരുവരും അധികം നാൾ തുടർന്ന് പോകില്ലെന്ന് അന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ നടിയുടെ ഇപ്പോഴത്തെ പേര് മാറ്റം ബോളിവുഡിലും ഹോളിവുഡിലും വലിയ ചർച്ചയായിട്ടുണ്ട്.പ്രിയങ്ക സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാത്രമാണ് മാറ്റിയിരുക്കുന്നത്. നിക്കിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോഴും ഇൻസ്റ്റഗ്രാം പേജിലുണ്ട്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും.