മുംബൈ: ധനുഷിന്‍റെ പുതിയ ചിത്രമായ ‘ഡി 51’ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്. ചിത്രീകരണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ട് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ഷൂട്ടിങ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെത്തുടർന്ന് തിരുപ്പതി നഗരത്തിൽ വൻ തിരക്കാണ് ഉണ്ടായത്. തുടർന്ന് ക്ഷേത്രത്തിലേക്കുള്ള ഭക്തരെ പൊലീസ് വഴിതിരിച്ചുവിട്ടു.
#D51 #Dhanush sir New Movie shooting #tirupati 💥 @dhanushkraja 😻 Sir pic.twitter.com/kZ70rAWAXf
— DhanushFC (@Dhanush1FC) January 31, 2024
അസൗകര്യത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഷൂട്ടിങ് നിർത്തിവെക്കാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊതുസ്ഥലത്ത് ചിത്രീകരിക്കുന്നതിന് ആവശ്യമായ അനുമതികൾ നേരത്തെ തന്നെ നേടിയിരുന്നു ചിത്രീകരണം നടത്തിയിരുന്നത്.
READ MORE: Fighter| വേൾഡ് വൈഡിൽ ₹250 കോടി കളക്‌ഷൻ നേടി ആക്ഷൻ മൂവി ‘ഫൈറ്റർ’
ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഡി 51’. ധനുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ നാഗാർജുന ഗ്യാങ്സ്റ്ററായിട്ടാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ നിർമ്മാതാക്കൾ ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ