സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

dd
ചെന്നൈ;സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലാണ് . പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസം ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. താമസിയാതെ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമായിരുന്നു