സംവിധായകൻ ഷങ്കറിന്റെ മകൾ സിനിമയിലേക്ക്

shr

കാർത്തി നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് സംവിധായകൻ ശങ്കറിന്റെമകൾ  അതിഥി. വിരുമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുത്തയ്യ സംവിധാനം ചെയ്യുന്നു.  സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്.

പരുത്തിവീരൻ, പയ്യ, ഞാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങളിൽ കാർത്തിക്ക് വേണ്ടി ഹിറ്റ് ഗാനങ്ങൾ നൽകിയ യുവൻ എട്ട് വർഷത്തിന് ശേഷം ഒരു കാർത്തി ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും പ്രത്യേകതയാണ്. ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, കൊമ്പന്റെ ഭാഗമായ രാജ് കിരണും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.