മയക്കുമരുന്ന് കേസ്; റാണാ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു

d

ബെം​ഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യല്ലിനായി ഹാജരായി.  

30 കോടിയലിധകം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഈ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്യുന്നത്.