മയക്കുമരുന്ന് കേസ്; രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു

e

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടൻ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രവി തേജയെ ചോദ്യം ചെയ്യുന്നത്. 

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്, നടി ചാര്‍മി, നടി രാകുല്‍ പ്രീത് സിംഗ് എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ടോളിവുഡിലെ 12 ഓളം പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം. 2017 ലാണ് കേസുമായി ബന്ധപ്പെട്ടു 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.

എന്‍സിബിയും ഇഡിയും എസ്ഐടിയും പ്രത്യേകം കേസ് രജിസ്റ്ററാണ് അന്വേഷിക്കുന്നത്. സംവിധായകന്‍ പുരി ജഗനാഥ്, നടി ചാര്‍മ്മി എന്നിവരുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് എസ്ഐടി കുറ്റപത്രം. ചാര്‍മ്മി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് എസ്ഐടി കുറ്റപത്രത്തില്‍ പറയുന്നു.