'സൂര്യതേജസ്സിൻ്റെ ആഘോഷ നിറവിൽ'; മമ്മൂക്കയ്ക്ക് സ്നേഹോപഹാരവുമായി ബദരിയ മീഡിയാസ്

t

ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മെഗാസ്റ്റാർ മമ്മൂട്ടി സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ വേളയിൽ മമ്മൂട്ടിയുടെ പിറന്നാൾ  ദിനത്തോടനുബന്ധിച്ച് സ്നേഹോപഹാരവുമായി ബദരിയ മീഡിയാസ് . 

50 തിൻ്റെ നിറവിൽ എത്തി നിൽക്കുന്ന മമ്മൂക്കക്ക് ബദരിയ മീഡിയ ഒരുക്കുന്ന 'സൂര്യതേജസ്സിൻ്റെ ആഘോഷ നിറവിൽ' എന്ന് പേരിട്ടിരിക്കുന്ന  ഈ സോങ്ങ് മലയാളികൾക്കും മെഗാസ്റ്റാർ മമ്മൂക്കയുടെ ലോകമെമ്പാടുമുള്ള ആരാധകർക്കും വേണ്ടി ബദിരിയ മീഡിയ യൂട്യൂബ് ചാനലിൽ നാലാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്തു. ബഹു:സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആലപ്പുഴ എം പി ആരിഫ്, ഹൈബി ഈഡൻ,സി ആർ  മഹേഷ് എം എൽ എ  തുടങ്ങിയ ജനപ്രതിനിധികളുടെയും ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും ഫേസ്ബുക്ക് പേജുകളിലൂടെ ഈ ഗാനം പങ്കുവച്ചിരുന്നു.

ഹുമൻ സിദ്ധിക്കും പി.എൻ ഷാനും എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പി.എൻ ഷാൻ ആണ്. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ഇൻട്രഡക്ഷനോട് കൂടി  തുടങ്ങുന്ന ഈ സ്നേഹോപഹാരത്തിൽ ശ്വേതാ മോഹൻ, അഫ്സൽ, രഞ്ജിനി ജോസ്, പി എൻ ഷാൻ  തുടങ്ങി  മമ്മൂക്കയുടെ  ആരാധകരായ പാട്ടുകാരാണ്  ഇതിൽ പങ്കെടുക്കുന്നത്. 'സൂര്യതേജസ്സിൻ്റെ ആഘോഷ നിറവിൽ' എന്ന സ്നേഹോപഹാരത്തിൻ്റെ ആശയ ആവിഷ്കരണം  ഷിഹാബ് ബദരിയ നിർവഹിച്ചിരിക്കുന്നു.

ശിഹാബ് മാർക്കറ്റിംഗ് ഏജൻസി കരുനാഗപ്പള്ളി

+91 98958 45584