ജോജു ജോര്‍ജ്ജിന്‍റെ 'പുലിമട', ചിത്രത്തിന്റെ ഷൂട്ടിംഗിന് വയനാട്ടിൽ തുടക്കമായി- വീഡിയോ

ജോജു ജോര്‍ജ്ജിന്‍റെ 'പുലിമട', ചിത്രത്തിന്റെ ഷൂട്ടിംഗിന് വയനാട്ടിൽ തുടക്കമായി- വീഡിയോ
 

ജോജു ജോര്‍ജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന 'പുലിമട' യുടെ ചിത്രീകരണം വയനാട്ടില്‍ തുടങ്ങി. തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും,സുരാജ് പി. എസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

ഒറ്റ ഷെഡ്യൂളില്‍ തന്നെ ചിത്രം 60 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ലിജോ മോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്രമേനോന്‍, സോനാ നായര്‍,ഷിബില, അഭിരാം, റോഷന്‍,കൃഷ്ണ പ്രഭ,ദിലീഷ് നായര്‍, അബു സലിം, സംവിധായകന്‍ ജിയോ ബേബി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്,എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍,മേക്കപ്പ് റോഷന്‍, ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സ്റ്റെഫി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജീവ് പെരുമ്പാവൂര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടര്‍ - ഹരീഷ്, സ്റ്റില്‍സ് അനൂപ് ചാക്കോ.പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.