മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന സിനിമയാണ് ‘എംപുരാൻ’. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. യുകെയിലായിരുന്നു രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം നടന്നിരുന്നത്.
അടുത്ത ഷെഡ്യൂൾ അമേരിക്കയിലാണ് ആരംഭിക്കുന്നത്. മോഹൻലാൽ ഉടൻ ജോയിൻ ചെയ്തേക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എംപുരാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എംപുരാൻ ചിത്രീകരിക്കുന്നത്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എംപുരാൻ നിർമിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിനായി എത്തുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2Fpfbid03tGuUaFY9rzu5fQuQGxBrrDHeH7HxVsDzf5Zg7JtsyybZdkrccwyTJQAeR2psoSel&show_text=true&width=500
സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയായിരുന്നു. മലയാളത്തിൽ നിന്നുമുള്ള യഥാർഥ പാൻ ഇന്ത്യൻ സിനിമയാകും എംപുരാൻ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ലൂസിഫറിന്റെ പ്രീക്വൽ ആയാകും എംപുരാൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്.
ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്.
2018 സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എംപുരാന്റെ കലാ സംവിധാനം നിർവഹിക്കുന്നത്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.
കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങിയത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ