ചിരിയുടെ കാറ്റാടി വീശി മോഹൻലാലും പൃഥ്വിരാജും; 'ബ്രോ ഡാഡി' ട്രെയിലർ

prithiviraj and mohanlal movie bro daddy

ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ചിത്രം 'ബ്രോ ഡാഡി'ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് 'ബ്രോ ഡാഡി'. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.  

ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിൻ്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹൻലാലിൻ്റെ ഭാര്യയായി അഭിനയിക്കുന്നത്. ചിരിപ്പിക്കുന്ന പഴയ മോഹൻലാലിൻ്റെ നർമരംഗങ്ങളാണ് ട്രെയിലറിൻ്റെ മുഖ്യഘടകം. ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജനുവരി 26ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻ്റെ ഛായഗ്രാഹകൻ. സംഗീത സംവിധാനം ദീപക് ദേവ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ശ്രീജിത്തും എന്നും ബിബിൻ മാളിയേക്കലുമാണ് തിരക്കഥ എഴുതുന്നത്. എം ആര്‍ രാജകൃഷ്‍ണനാണ് ചിത്രത്തിൻ്റെ ഓഡിയോഗ്രാഫി.