'മോർഗ്' മോഷൻ പോസ്റ്റർ റിലീസായി

morg

നവാഗതരായ മഹേഷ്,സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോർഗ്' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ, ശ്രീരേഖ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 2ലൂടെ ഏറെ ആരാധകരെ നേടിയ മത്സരാര്‍ഥിയായിരുന്നു മോഡലിംഗ് രംഗത്തുനിന്നെത്തിയ പവൻ ജിനോ തോമസ് ആണ് നായകന്‍. ഷാരിഖ് മുഹമ്മദ്, ആരതി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി കെ ബൈജു, രവിശങ്കർ, ദീപു എസ് സുദേ,കണ്ണൻ നായർ,അക്ഷര,ലിന്റോ,വിഷ്ണു പ്രിയൻ,അംബു, അജേഷ് നാരായണൻ, മുകേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു. ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു.

ആലാപനം-കിരൺ സുധിർ. എഡിറ്റർ-രാഹുൽ രാജ്.   

പ്രൊഡക്ഷൻ കൺട്രോളർ-ഹരി  വെഞ്ഞാറമൂട് ,കല-സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ്-സമ്പത്ത് സനിൽ,പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ-വിനീത് കൊയിലാണ്ടി,ആക്ഷൻ-അഷറഫ് ഗുരുക്കൾ,കൊറിയോഗ്രഫി-അരുൺ നന്ദകുമാർ, സൗണ്ട്-വി ജി രാജൻ, പ്രൊജക്ട് ഡിസൈനർ-റാംബോ അനൂപ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.