ബോളിവുഡിൽ അടുത്ത വിവാദങ്ങൾക്ക് തുടക്കമിട്ടു ‘ജെഎൻയു’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ എന്നാണ്.
ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
‘JNU’ FIRST POSTER OUT… 5 APRIL RELEASE… Behind closed walls of education brews a conspiracy to break the nation.#SiddharthBodke, #UrvashiRautela, #PiyushMishra, #RaviKishan, #VijayRaaz, #RashmiDesai, #AtulPandey and #SonnalliSeygall star in #JNU: #JahangirNationalUniversity.… pic.twitter.com/u3EHcOG7pc
— taran adarsh (@taran_adarsh) March 12, 2024
ഏപ്രിൽ 5 ന് റിലീസിന് തയാറെടുക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന ഇന്ത്യയുടെ ഭൂപടമാണ് പോസ്റ്ററിലുള്ളത്. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു.
Read More……
- ശമ്പളം ചോദിച്ച് ചീഫ് ഓഫീസിലേക്കു ഡ്രൈവറുടെ ഫോണ്‍വിളി പുറത്ത്
- തൃശ്ശൂർ ആർക്കൊപ്പം നിൽക്കും: ജനം പ്രതികരിക്കുന്നു
- സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രിയ താരത്തിന്റെ സ്കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോ: തന്നെ കണ്ടുപിടിക്കാൻ ആരാധകർക്ക് ടാസ്ക് നൽകി താരം
‘‘വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാഷ്ട്രത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ പറയുന്നത്.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിക്കുള്ളിൽ വികസിക്കുന്ന ആഴത്തിലുള്ള സംഘർഷത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. പ്രതിമ ദത്തയാണ് നിർമാണം.