'മഴ പെയ്യുന്ന കടൽ'; ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

d

നവാഗതനായ ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന  'മഴ പെയ്യുന്ന കടൽ' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റെഡ് ബാറ്റ് ആർട്ട് ഡോറിൻറെ ബാനറിൻ ഷാജി സി കൃഷ്ണനാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്‍ണൻ തന്നെയാണ്.

ഛായാഗ്രഹണം ഗൗതം ശങ്കർ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സ്റ്റിൽസ് രാഗേഷ് നായർ, പരസ്യകല യെല്ലോ ടൂത്ത്‍സ്, സഹ സംവിധാനം മനു പിള്ള, പിആർഒ എ എസ് ദിനേശ്.