നവദമ്പതികളായി ബേസിലും ദർശനയും; 'ജയ ജയ ജയ ജയ ഹേ' റിലീസ് പ്രഖ്യാപിച്ചു

 release of Jaya Jaya Jaya Jaya Hai has been announced
 

ബേസിൽ ജോസഫ്, ദര്‍ശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' റിലാസ് പ്രഖ്യാപിച്ചു. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് വിവരം പങ്കുവച്ച് മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.


കല്യാണ വേഷത്തിലുള്ള ബേസിലിനെയും ദർശനെയും പോസ്റ്ററിൽ കാണാം. നിരവധി പേരാണ് പോസ്റ്ററിനും സിനിമയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.  

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.  'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യുടെയും നിർമാതാക്കൾ. ലക്ഷ്‍മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 
 

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.