മാർച്ച് പന്ത്രണ്ട് ചൊവ്വ ‘നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം എനചിത്രത്തിൻ്റെ ചിത്രീകരണം മൂക്കന്നൂർ എം.ഐ.ജി.ഹോസ്പിറ്റലിൽ നടന്നുവരുന്നു.
മാർച്ച് പത്തിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. അന്നുമുതൽ ഇതേലൊക്കേഷൻ തന്നെയാണ് ചിത്രീകരണവും ഒരാഴ്ച്ച തുടർച്ചയായി ഈ ഹോസ്പിറ്റൽ തന്നെയാണ് ലൊക്കേഷനെന്ന് സംവിധായകൻ കൃഷ്ണദാസ് മുരളി പറഞ്ഞു.
പത്തിന് ചിത്രീകരണത്തിനിടയിൽ ലഞ്ച് ബ്രേക്ക് ആകുന്നതിനു തൊട്ടു മുമ്പായിട്ടാണ് സംവിധായകൻ്റെ അറിയിപ്പു വന്നത് ” ഇന്ന് നമ്മുടെ നായകനായ സൈജുക്കുറുപ്പിൻ്റെ ജൻമദിനമാണ്. ചെറിയ രീതിയിൽ നമ്മൾ ഇത് ആഘോഷിക്കുന്നു.
ലഞ്ചു ബ്രേക്ക് പറഞ്ഞതോടെ ചിത്രീകരണം നടന്നുവന്ന ഫ്ലോറിൽ എല്ലാവരും ഒത്തുചേർന്നു. സായ്കുമാറായിരുന്നു സൈജുവിനൊപ്പം ഇവിടെ അഭിനയിച്ചത്. കേക്കുമുറിച്ച് സായ് കുമാറാണ് സൈജുവിന് ആദ്യം നൽകി ആശംസ നേർന്നത്.
Read More…….
- “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ”: മാർച്ച് 22 മുതൽ തിയറ്ററുകളിൽ
- ‘ഒരു സര്‍ക്കാരിൽ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യ സംരക്ഷണം’: വിമർശനങ്ങൾക്കു മറുപടിയുമായി ജയമോഹൻ
- പുതിയ സീസൺ തുടങ്ങിയതേ ഒള്ളു: ബിഗ്‌ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്| Bigg Boss Malayalam
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
നിർമാതാവ് തോമസ് തിരുവല്ലാ , സൈജുവിൻ്റെ ഭാര്യയും നിർമ്മാതാവുമായ അനുപമ.ബി. നമ്പ്യാർ, സംവിധായകൻ കൃഷ്ണദാസ് മുരളി എന്നിവരടക്കമുള്ളവരും സൈജുവിന് ആശംസകൾ നേർന്നു.
തുടർന്ന് സൈജുവിൻ്റെ നന്ദി പ്രകാശനവുമുണ്ടായി.
ഈ ചിത്രത്തിൻ്റെ നിർമ്മാതാവു കൂടിയാണ് സൈജുക്കുറുപ്പ്. തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റർടൈൻമെൻ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.