രജനീകാന്തിന്‍റെ 'ജയിലറി'ൽ പ്രധാന വേഷം വാ​ഗ്ദാനം ചെയ്ത് നടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി

sd
 

രജനീകാന്ത് നായകനായി എത്തുന്ന ജയിലറിൽ പ്രധാന വേഷം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

കാസ്റ്റിങ് ഡയറക്ടർ എന്ന് പറഞ്ഞ് സമീപിച്ച രണ്ടുപേർ. സന്നയിൽ നിന്ന് 8.48 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പീയുഷ് ജെയ്ൻ, സമീർ ജയ്ൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 

നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നടിയാണ് സന്ന സൂരി.  ബ്ലാക്ക് ക്ലോത്ത് ഇവന്റ്സ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് ഇവർക്ക് മെസേജ് വരുകയും ജയിലറിലേക്ക് കഥാപാത്രത്തെ തേടുന്ന വിവരം അറിയിക്കുകയും ചെയ്തു,
 
പീയുഷ് ജെയ്ൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ തന്നെ വാട്സ്ആപ്പിൽ വിളിച്ച് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്നും പ്രധാന വേഷത്തിലാണ് എന്നും പറഞ്ഞു. ഇയാൾ മൾട്ടി സ്റ്റാറിങ് ചിത്രത്തിലെ കാസ്റ്റിങ് ഡയറക്ടറാണെന്നും മോഡലിനെ തേടിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഫോട്ടോകളും വീഡിയോകളും വാങ്ങിയശേഷം ആ സിനിമയിലേക്കും തെര‍ഞ്ഞെടുത്തതായും അറിയിച്ചു. 

തുടർന്ന് സെപ്റ്റംബറിൽ നടിക്ക് സിനിമയുടെ കോൺട്രാക്ടിന്റെ പിഡിഎഫ് കോപ്പിയും ഷൂട്ടിങ്ങിനായി പോകേണ്ട സ്ഥലങ്ങളിലെ വിസയും മറ്റും നൽകി. പാരിസിൽ ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ വരെ ഇതിലുണ്ടായിരുന്നു. ടാക്സിനും മറ്റുമായി 8.48 ലക്ഷം രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് സന്ന അയച്ചുകൊടുക്കുകയും ചെയ്തു. 

പിന്നാലെ നവംബറിൽ തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിൽ താൻ പൊലീസ് വേഷത്തിലാണെന്നും സന്ന അറിയിച്ചു. ഇത് ചില മാധ്യമങ്ങൾ വാർത്ത ആക്കുകയും ചെയ്തിരുന്നു. പിന്നീട് ജയിലറിന്റെ സഹസംവിധായകൻ ഈ പോസ്റ്റർ കാണുകയും സന്നയെ കോൺടാക്ട് ചെയ്ത് ഇത് വ്യാജമാണെന്ന് പറയുകയും ആയിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെടുക ആയിരുന്നുവെന്ന് സന്ന അറിയുന്നത്.