മരണത്തിനു ശേഷവും ആരാധകരുടെ പിന്തുണ; സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളേവേഴ്‌സിന്റെ വര്‍ധന

ss
 

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധന. മരിക്കുന്നതുവരെ നടന് ഇന്‍സ്റ്റഗ്രാമില്‍ 35 ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. മരിച്ച് ഒരാഴ്ച  പിന്നിടുമ്പോഴെക്കും അത് നാല്‍പ്പത്തിനാല് ലക്ഷമായി വര്‍ധിച്ചു.

സെപ്റ്റംബര്‍ രണ്ടിനാണ് നടനും ബിഗ്‌ബോസ് വിജയിയുമായ സിദ്ധാര്‍ഥ് മുംബൈയിലെ കൂപ്പല്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  

ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം. നിരവധി റിയാലിറ്റി ഷോകളിലും .ടി.ടി.യിലും സജീവമായിരുന്നു താരം. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറിൽ വഴിത്തിരിവായി. ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.
 
ഉത്തർപ്രദേശ് സ്വദേശിയായ സിദ്ധാർഥ് ബാലിക വധു, ദിൽ സേ ദിൽ തക് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.