എസ്.പി.ബിയുടെ അവസാന ​ഗാനം, ഒന്നിച്ചുള്ള അവസാനത്തേതാകുമെന്ന് കരുതിയില്ല; വികാരാധീതനായി രജനികാന്ത്

sbb

എസ്.പി.ബാലസുബ്രമണ്യം(S. P. Balasubrahmanyam) അവസാനമായി ആലപിച്ച അണ്ണാത്തെ(Annaatthe) എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്ത്(Rajinikanth) നായകനാകുന്ന ചിത്രം സംവിധാനം ചെയിതിരിക്കുന്നത്  സിരുത്തെ ശിവയാണ്. 'അണ്ണാത്തെ' എന്നു തുടങ്ങുന്ന ഗാനം തരംഗമായി കൊണ്ടിരിക്കുകയാണ്. പാട്ട്  പുറത്തിറക്കവെ   എസ്.പി.ബിയെ ഓർത്തു സൂപ്പർ സ്റ്റാർ വികാരാധീതനായി.

രജനികാന്ത് എന്ന താരബിംബത്തെ നിർമ്മിക്കുന്നതിൽ എസ്.പി.ബിയെന്ന ശബ്ദത്തിൻ്റെ പങ്ക് ചെറുതന്നുമല്ല. രജനി  പടങ്ങളിലെ ലോകം ഏറ്റുപാടിയ   ഒത്തിരിപ്പാട്ടുകളിലെ ശബ്ദവും വിശ്വ ഗായകൻ്റേതാണ്. ഒടുവിലായി എസ് പി.ബി പാടി തീർത്തതും സൂപ്പർ സ്റ്റാറിന് വേണ്ടി. ദീപാവലി റിലീസിനൊരുങ്ങുന്ന  അണ്ണാത്തെയിലെ ആദ്യ പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ചേട്ടൻ - അനിയൻ ബദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രത്തിലെ രജനി കഥാപാത്രത്തിൻ്റെ സൂചനകളും പാട്ടിലുണ്ട്. വേഷ്ടിയും ഷർട്ടും ധരിച്ച് ഗ്രാമീണ ഉൽസവ പശ്ചാത്തലത്തിലാണ് പാട്ട്. ചിത്രത്തിൽ  രജനിയുടെ  ഇൻട്രോ  ഈ പാട്ടിലൂടെയാണ്.  രജനിയുടെ നൃത്തചുവടുകളാടെയാണ് പാട്ട് അവസാനിക്കുന്നത്.

ഡി. ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന പാട്ട് വിവേക ആണ് എഴുതിയിരിക്കുന്നത്. എസ്.പി.ബിയുമായി ഒന്നിച്ചുള്ള ഒടുവിലത്തെ പാട്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലന്ന് ട്വിറ്ററിൽ കുറിച്ച രജനികാന്ത് വികാരാധീതനായി. മാന്ത്രിക ശബ്ദത്തിലൂടെ എന്നും  ജീവിക്കും  എന്ന്  കുറിച്ചാണ്  ട്വിറ്റർ  പോസ്റ്റ്‌  അവസാനിക്കുന്നത്. 

നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.