പ്രമുഖ തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ പ്രശസ്‍തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ മെഡികവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമിതവേഗമാണ് അപകട കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു.അതേസമയം സായ് ധരം തേജ് അപകടനില തരണം ചെയ്‌തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആര്‍ഒ ആയ വംശി കാക ട്വീറ്റ് ചെയ്തു.