'ചുരുളിയില്‍ തെറി അനിവാര്യം, സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്; വിനയ് ഫോര്‍ട്ട്

gg

 ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ വന്‍ വിവാദത്തിലേക്ക്. ചിത്രത്തിലെ തെറിവിളി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് നിറയുകയാണ്.ചുരുളിയില്‍ തെറി അനിവാര്യമാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിയോട് ആയിരുന്നു പ്രതികരണം. സിനിമ നടക്കുന്ന സ്ഥലത്തെ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാമെന്ന് കരുതുന്നില്ല അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നതെന്നും വിനയ് പറഞ്ഞു.

വിനയ് ഫോര്‍ട്ടിന്റെ വാക്കുകൾ,

'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാമെന്ന് കരുതുന്നില്ല അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയയാവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി.

ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുണം എന്നുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും അവിടുത്തുകാർ സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.'