നടൻ റിസബാവയുടെ സംസ്കാരം ഇന്ന്

j

കൊച്ചി; അന്തരിച്ച നടൻ റിസബാവയുടെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടത്തും. രാവിലെ 10 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിലാണ് അടക്കം. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാൽ പൊതുദർശനം ഉൾപ്പെടെ ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാരമെന്നു ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റിസബാവയുടെ അന്ത്യം. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയായ റിസബാവ നാടകരംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 1990ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി.