ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ചുപിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

chup movie dulquer salmaan

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ ബാൽകി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

'ചുപ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.  'റിവഞ്ച് ഓഫ് ദ ആർടിസ്റ്റ്' എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ

chup movie

ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ വിഖ്യാത ചലച്ചിത്രകാരൻ ​ഗുരുദത്തിന്റെ ഓർമിദിനത്തിലാണ് പുറത്ത് വിട്ടത്. ചുപ് ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മം​ഗള​ഗാനമാണ്. ആ പട്ടികയിൽ മുന്നിലാണ് ​ഗുരുദത്ത് ഉള്ളത് എന്ന്  ബാൽകി പറഞ്ഞു. 

 ചീനി കം, പാ, കീ ആൻഡ് കാ, പാഡ്മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാൽകി. സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അമിത് ത്രിവേദിയാണ് സം​ഗീതം, വിശാൽ സിൻഹ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നു. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.