കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം' ഭീമൻ്റെ വഴി' ;ആദ്യഗാനം പുറത്തിറങ്ങി

yt
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമൻ്റെ വഴി എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായാട്ടിന് ശേഷം വിഷ്ണു വിജയ് സംഗീതവും ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം മുഹ്സിൻ പരാരി വരികളും കൈകാര്യം ചെയ്യുന്ന ഗാനമാണ് ഒരുത്തി. വിഷ്ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമൻ്റെ വഴി. അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കൽ ആഷിഖ് അബു എന്നിവരുമുണ്ട്​. ഡിസംബർ 3ന് ആണ് ലോകമെമ്പാടും ഭീമൻ്റെ വഴി പ്രദർശനത്തിന് എത്തുന്നത്. ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി.