പ്രണയിച്ച് രജനികാന്തും നയൻതാരയും; സിദ് ശ്രീറാമിന്റെയും ശ്രേയയുടെയും ശബ്ദത്തിൽ 'അണ്ണാത്തെ'യിലെ ​ഗാനം

annatthe
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ  പ്രണയ​ഗാനം പുറത്തിറങ്ങി. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ​ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.

'സാര കാട്രേ' എന്ന് തുടങ്ങുന്ന ​ഗാനം ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മനാണ് സം​ഗീതം നൽകിയിരിക്കുന്നത്. രജനീകാന്തിന്റേയും നയൻതാരയുടേയും ചിത്രത്തിലെ സ്റ്റിൽസിനൊപ്പമാണ് ​ഗാനം. 

ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അന്തരിച്ച പ്രിയ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ​അണ്ണാത്തെയിലെ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്.