'ഹന്ന' മൂന്നാം സീസണിന്റെ ടീസർ പുറത്തിറങ്ങി

hanna-season-3-teaser
വാഷിംഗ്ടൺ: ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസുകളിലൊന്നായ 'ഹന്ന'യുടെ  മൂന്നാം സീസണിന്റെ ടീസർ  പുറത്തിറങ്ങി. ന്യൂയോർക്ക് കോമിക് കോണിലാണ്​ ആദ്യ പ്രദർശനം അരങ്ങേറിയത്​​. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആറ് എപ്പിസോഡുകൾ നവംബർ 24 മുതൽ ആമസോൺ പ്രൈമിലൂടെ പുറത്തെത്തും.

മുമ്പ്​ പ്രഖ്യാപിച്ച പോലെ റേ ലിയോട്ട സീസൺ 3യിൽ ഗോർഡൻ ഇവാൻസിന്‍റെ വേഷത്തിലാണ്​ എത്തുന്നത്​. മുൻ സൈനികനും ഇന്‍റലിജൻസ്​ ഓപ്പറേറ്ററുമാണ്​ ഗോർഡൻ ഇവാൻസ്​​. എസ്​മെ ക്രീസ്​ മൈൽസ്​ അവതരിപ്പിക്കുന്ന ഹന്നയെന്ന അസാധാരണ സ്​ത്രീയുടെ യാത്രയാണ്​ സീസൺ 3ലും തുടരുന്നത്​.

ദി നൈറ്റ്​ മാനേജറിലൂടെ പ്രശസ്​തനായ ഡേവിഡ്​ ഫറാണ് ഹന്നക്ക്​ തിരക്കഥയെഴുതിയിരിക്കുന്നത്​​. എൻ.ബി.സി ഇന്‍റർനാഷനൽ സ്റ്റുഡിയോസ്,​ ടൈറ്റിൽ ടെലിവിഷൻ, ആമസോൺ സ്റ്റുഡിയോസ്​ എന്നിവർ ചേർന്നാണ്​ സീരീസ്​ നിർമിക്കുന്നത്​.