വൈശാഖ് ജോൺ ചിത്രം 'കൂറ'യുടെ ട്രെയ്ലർ പുറത്തിറങ്ങി

d

വൈശാഖ് ജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂറയുടെ ട്രെയ്ലർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ചെന്നൈയിലെ ഒരു ക്യാംപസ് പശ്ചാത്തലമാക്കി കഥ പറയുന്ന സസ്പൻസ് ത്രില്ലറാണ് കൂറ. കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണിന്‍റെ ക്യാരക്ടര്‍ ടീസറും കൂറ - സ്നീക് പീക് ടീസറും ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മലയാളസിനിമയിലെ വ്യത്യസ്തയായ ഒരു നായികവേഷമായിരിക്കും സിസ്റ്റര്‍ ജെന്‍സി ജെയ്സണ്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ  ജെന്‍സി ജെയ്സനെ പുതുമുഖതാരം കീർത്തി ആനന്ദ് അവതരിപ്പിക്കുന്നു. 

നായകനും നായികയുമുള്‍പ്പെടെ മുപ്പതോളം പുതുമുഖങ്ങളെയാണ് ജോജന്‍ സിനിമാസ് കൂറയിലൂടെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളേജ് അധ്യാപകര്‍ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. പ്രൊ. ശോഭീന്ദ്രന്‍റെ മകന്‍ ധ്യാന്‍ ദേവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. 

ജോജൻ സിനിമാസാണ് നിർമാണം. നീ സ്ട്രീം ഓടിടി പ്ലാറ്റ്ഫോം വഴി സെപ്റ്റംബർ 9ന് ചിത്രം പ്രദർശനത്തിനെത്തും. പ്രൊഫസർ ശോഭീന്ദ്രൻ, സന്ദേശ് സത്യൻ, അപർണ മേനോൻ, സുഭിക്ഷ, ധ്യാൻ ദേവ്, ഷൈജു പി ഒളവണ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അരുൺ കൂത്താടുത്ത്ആണ് ഛായാ​ഗ്രഹണം. എഡിറ്റിങ്ങ് വൈശാഖ് ജോജൻ, സം​ഗീതം നിഥിൻ പീതാംബരൻ, എജി ശ്രീരാ​ഗ്.