"കാത്തിരിപ്പ് അവസാനിച്ചു"; ഷാജി കൈലാസിന്റെ നായകനായി വീണ്ടും മോഹൻലാല്‍

s

നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാജി കൈലാസും അഭിനയ കുലപതിയായ മോഹൻലാലും ഒരു ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നു.ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടത്. 

വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തുന്നത്. 2021 ഒക്ടോബറില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.  രാജേഷ് ജയ്‍റാമിന്റെ തിരക്കഥ യിലാണ് ചിത്രം എത്തുകയെന്നും മോഹൻലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു 

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 

കാത്തിരിപ്പ് അവസാനിച്ചു!

2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഞാൻ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ഞാനും ഷാജിയും ഒന്നിക്കുന്നത്. ഇത് കാത്തിരിക്കേണ്ടതാണെന്ന് ഉറപ്പാണ്!