ഫീൽ ഗുഡ് അനുഭവവുമായി മകൾ ;റിവ്യൂ

makal
 കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ സത്യൻ അന്തികാടിന്റെ 'മകൾ' ഇന്ന് തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും നർമത്തിൽ പറയുന്ന സത്യൻ അന്തിക്കാടിന്റെ രീതി തന്നെയാണ് മകൾ സിനിമയും പിന്തുടരുന്നത്.

തുടക്കം മുതൽ അവസാനം വരെ നർമത്തിൽ കഥ പറയുന്ന ചിത്രം പല ഗൗരവമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.ഒരു ടീനേജ് പെണ്കുട്ടി കടന്ന് പോകുന്ന അവളുടെ ജീവിതവും പ്രശ്നങ്ങളും 15 വർഷങ്ങൾക്ക് ശേഷം അവളെ കാണുകയും അവളുടെ സ്വഭാവം പോലും എന്തെന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ ഒറ്റക്ക് അവളെ നോക്കേണ്ടി വരുന്ന അച്ഛന്റെയും കഥയാണ് മകൾ പറയുന്നത്. അഞ്ച് വർ‍ഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ നായികയായി  മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. അഭിനയ മികവ് കൊണ്ട് ഓരോരുത്തരും മികച്ചു നിൽക്കുന്നു. ദേവിക സഞ്ജയ്, ജയറാം, മീര ജാസ്മിൻ, നസ്‌ലിം, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ ഒക്കെ അവർ അവരുടെ വേഷങ്ങൾ അവർ അവരടെ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വിജയിച്ചു. 

makal

കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവുമാണ്. അത് എടുത്ത് സൂചിപ്പിക്കേണ്ടതാണ്.കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന സത്യൻ അന്തിക്കാടിന്റെ സിനിമയുടെ പ്രത്യേകതകൾ  തന്നെയാണ് ഇതിലും പ്രകടമാകുന്നത്.കുടുംബപ്രേക്ഷകർക്ക് സംതൃപ്തിയോടെ കാണാൻ കഴിയുന്ന ഫീൽഗുഡ് സിനിമയാണ്  മകൾ.