സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ട് ; പഴയപടി കൈവിട്ടില്ല ;പാപ്പൻ റിവ്യൂ

pappan
 

സുരേഷ് ​ഗോപി - ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പൻ എന്നാണ് അഭിപ്രായം. സുരേഷ് ഗോപിയുടെ  252ാമത്തെ ചിത്രമാണ് പാപ്പൻ. സുരേഷ് ​ഗോപിയുടെ പോലീസ് വേഷത്തിന്റെ ആരാധകർക്ക് വീണ്ടും ആ വേഷത്തിൽ സുരേഷ് ​ഗോപിയെ കണ്ടതിൽ ഉള്ള സന്തോഷവുമുണ്ട്.

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തിയിരിക്കുന്നത്. സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നത്. എങ്കിലും ബോറടിക്കാത്ത രീതിയിൽ കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു . ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്,ചന്തുനാഥ്‌  തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു.എന്തുകൊണ്ടും കാലത്തിനൊത്ത് വളർന്ന സിനിമയാണ് 'പാപ്പൻ' .കാലങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സമാനരീതിയില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ അനൗദ്യോ​ഗികമായി മാത്തന്‍റെ സഹായം തേടുകയാണ് പൊലീസ്. 

പാപ്പന്റെ മകളുടെ വേഷം ചെയ്യ്ത ASI വിൻസി എബ്രഹാമായി അഭിനയിച്ച നീതാ പിള്ളയുടെ അഭിനയമാണ്.  കഥയും മേക്കിങ്ങുമാണ് സിനിമയുടെ മെയിൻ എന്ന് പ്രേക്ഷകർ പറയുന്നു.ഒരു സസ്‍പെന്‍സ് ത്രില്ലര്‍ ചിത്രം അര്‍ഹിക്കുന്ന എല്ലാ ​ഗൗരവവും നല്‍കിക്കൊണ്ടുള്ള ആര്‍ ജെ ഷാനിന്‍റെ രചന എടുത്തു പറയേണ്ടതാണ്.ക്വാളിറ്റി വൈസ് സിനിമ എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച സുരേഷ് ഗോപി -ജോഷിയ  കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചപോൾ   ഉണ്ടായ ആരാധകരുടെ പ്രതീക്ഷക്ക്  പാപ്പന്‍ മങ്ങലേല്പിച്ചിട്ടില്ല.