'അധീര...അധീരാ..'; വമ്പൻ മേക്കോവറിൽ വിക്രം, ചിത്രം 'കോബ്ര'യിലെ ​ആദ്യ ഗാനം പുറത്തിറങ്ങി

d
 

തമിഴ് സൂപ്പർ താരം വിക്രത്തെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. 'അധീര' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടത്. എ. ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് വാഗു മാസനാണ്. പാ. വിജയ് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നായകൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മേക്കോവറുകളും ചിത്രീകരണത്തിന്റെ വീഡിയോകളും പാട്ടിനിടയിൽ കാണിക്കുന്നുണ്ട്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു.