''ദൂരെ യേതോ''; ഗായകന്‍ ശ്രീനിവാസിൻെറ ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങി

J

ഗായകന്‍ ശ്രീനിവാസിൻെറ ആദ്യ സംഗീത ആല്‍ബം ''ദൂരെ യേതോ....'' പുറത്തിറങ്ങി. ശ്രീനിവാസിനൊപ്പം മകള്‍ ശരണ്യയും മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്.ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്‍, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ഷിന്‍സി നോബിൾ വരികളെഴുതുകയും സജീവ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തു. സുര്‍ ജാം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആല്‍ബം മ്യൂസിക് 24x7 അവതരിപ്പിച്ചിരിക്കുന്നു.