'ബ്ലാസ്റ്റേഴ്​സി'ലെ 'തേച്ചോ നീ' എന്ന വീഡിയോ ഗാനം റിലീസായി

blasters
അജു വർഗീസ്, അപ്പാനി ശരത്, സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ.എ.പി, മിഥുൻ.ടി. ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ബ്ലാസ്റ്റേഴ്​സ്​' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ 'തേച്ചോ നീ' എന്നാരംഭിക്കുന്ന ഗാനമാണ്​ റിലീസായത്​. 

ഐ പിക് പ്രൊഡക്ഷൻസി​ൻ്റെ  ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ തിരക്കഥ സംഭാഷണം നന്ദകുമാർ.എ.പി. ഛായാഗ്രഹണം-മനോജ്, സംഗീതം-ഫോർ മ്യൂസിക്, എഡിറ്റിങ്​-സുനീഷ് സെബാസ്റ്റ്യൻ, ഗാനരചന-ഡോ: മധു വാസുദേവൻ,വിനോദ് വേണു.