ആസ്വാദകരുടെ ഹൃദയം കീഴടക്കി തരംഗം തീർത്തു അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം തുമ്പി. ഗാനത്തിന്റെ വ്യത്യസ്തത തന്നെയാണ് ‘തുമ്പി’യെ മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ സ്വീകരിക്കാനുള്ള കാരണം.
ട്രെയ്‌ലറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ചിത്രത്തിലെ ഗാനത്തിലും പരീക്ഷിച്ചപ്പോള്‍ വിജയിക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ഗാനം ചര്‍ച്ചയായിരിക്കുന്നു.
സംവിധാനം ഉല്ലാസ് ചെമ്പനാണ് നിര്‍വഹിച്ചിരിക്കുന്നത്. കൾട്ട് വെസ്റ്റേൺ രീതിയിലാണ് അഞ്ചക്കള്ളകോക്കാൻ സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഗാനത്തില്‍ നിന്നും ട്രെയിലറില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ആർമോ. തുമ്പിതുള്ളൽ കലാരൂപത്തിന്റ ആവേശത്തിന്റെ ഓര്‍മകള്‍ ചിത്രത്തിലൂടെ ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ.
Read More……
- മാരി സെൽവരാജിന്റെ അഞ്ചാമത്തെ ചിത്രം: ധ്രുവ് വിക്രം,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ
- സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു: തിയേറ്റർ ഉടമയ്ക്ക് 50,000 രൂപ പിഴ ഈടാക്കി ഉപഭോക്തൃ കമ്മിഷൻ
- പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി: ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ‘ഐ.എം.എഫ്.എഫ്.എ.
- മുരളീ മന്ദിരം ഇനി ബിജെപിയുടെയും
- എന്താണ് പൗരത്വ ഭേദഗതി നിയമം? ആർക്കാണ് പൗരത്വം ലഭിക്കുക? | CAA Bill
അഞ്ചക്കള്ളകോക്കാൻ എന്ന വേറിട്ട സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത് തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ പഞ്ചായത്തിലെ വർഷങ്ങളായി തുമ്പി തുള്ളുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്.
നാടൻ തല്ലും നാടൻ പാട്ടുമായി ചിത്രത്തിലെ ഗാനം ഒരു ട്രാൻസ് മോഡിന്റെ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണം ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ആണ്.
ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ചെമ്പൻ വിനോദും ലുക്മാനുമാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. മണികണ്ഠൻ ആർ ആചാരിക്കുമൊപ്പം ചിത്രത്തില്‍ പ്രവീൺ ടി ജെ, ശ്രീജിത്ത് രവി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ് എന്നിവരും വേഷമിടുന്നു.
സ്റ്റണ്ട് കൊറിയോഗ്രഫി ആർ രാജശേഖറായ ചിത്രത്തിന്റെ ഡാൻസ് കൊറിയോഗ്രഫി മൈസെൽഫ് ആൻഡ് മൈ മൂവ്‌സ് അക്കാഡമിയിലെ ജിഷ്‍ണുവും സംഘവുമാണ് . ചിത്രം റിലീസാകുക മാര്‍ച്ച് 15ന്.