കേ കേ മേനോൻ അഭിനയിച്ച "ലവ് ഓൾ" എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി.

google news
f

ന്യൂ ഡൽഹി :  ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത വിതരണ ഇക്കോസിസ്റ്റമായ വിങ്ക് സ്റ്റുഡിയോ നേടിയതായി ഇന്ന് പ്രഖ്യാപിച്ചു. ബാഡ്മിന്റൺ സൂപ്പർതാരം പി ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് “ലവ് ഓൾ”.

chungath1

read also.....സോണിയയ്ക്ക് കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയില്ല: പ്രധാനമന്ത്രിക്ക് കത്തു നൽകിയതിൽ പരിഹസിച്ച് കേന്ദ്രമന്ത്രി
 

                              ആനന്ദ് പണ്ഡിറ്റിനൊപ്പം മഹേഷ് ഭട്ടും പി ഗോപിചന്ദും ചേർന്നാണ് ‘ലവ് ഓൾ’ നിർമ്മിക്കുന്നത്. എം രമേശിന്റെ ലക്ഷ്മി ഗണപതി ഫിലിം സ്റ്റുഡിയോസ് സെപ്റ്റംബർ 01 ന് സിനിമ റിലീസ് ചെയ്യും. സുധാംശു ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വസ്തിക മുഖർജി, റോബിൻ ദാസ്, ശ്രീശ്വര, അതുൽ ശ്രീവാസ്തവ, രാജ ബുന്ദേല എന്നിവരും അഭിനയിക്കുന്നു. സിനിമയിൽ അവിസ്മരണീയമായ അഞ്ച് ട്രാക്കുകളുണ്ട്, അവ ഇതിനകം തന്നെ വിങ്കിൽ ലഭ്യമാണ്.
1.     ബാതോം ബാതോം മേം, ഗായകൻ - ജുബിൻ നൗട്ടിയാൽ
2.     ഗീലി സി സുബഹ്, ഗായകൻ - പാപോൺ
3.     ചൽ ഉത് ഝത് പത്, ഗായകൻ - സോനു നിഗം
4.     ലവ് ഓൾ ബോല്‍ ദേ, ഗായകൻ - കേ കേ മേനോൻ
5.     സഹസ് ദോ സാഹസ്, ഗായിക - അഞ്ജലി ഗയക്വാദ് 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം