'എന്റെ കണ്ണും വൃക്കയും' മാറ്റിവച്ചിട്ടുണ്ട്; റാണാ ദഗുബാട്ടി

rana

രാജ്യമൊട്ടാകെ ആരാധകരുള്ള താരമാണ് റാണാ ദഗുബാട്ടി. 'ബാഹുബലി' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരം 'വിരാട പര്‍വ'ത്തില്‍ നായകനായും തിളങ്ങി. തന്റെ കണ്ണ് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചിട്ടുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു തുറന്നു പറച്ചില്‍ കൂടി നടത്തിയിരിക്കുകയാണ് നടന്‍. തന്റെ വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം.

ശാരീരിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കും. എന്റെ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോഴും അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്നും റാണാ ദഗുബാട്ടി പറയുന്നു.

'റാണ നായിഡു' എന്ന പുതിയ സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചുവെങ്കിലും കാഴ്ച ശക്തി തിരികെ കിട്ടിയിട്ടില്ലെന്നും ഇടത് കണ്ണ് അടച്ചാല്‍ പൂര്‍ണമായ ഇരുട്ടാണെന്നും റാണ വെളിപ്പെടുത്തി. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും തളര്‍ന്നു പോകരുതെന്നും താരം ഓര്‍മ്മപ്പെടുത്തി. 

അതേസമയം, 'വിരാട പര്‍വ'മാണ് റാണാ ദഗുബാട്ടി നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വേണു ഉഡുഗുള സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് പല്ലവി ആയിരുന്നു നായിക.