മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍

google news
sd

chungath new advt

ചെന്നൈ: സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍. തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖര്‍ നടനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.

വിജയ്യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. ഖുശ്ബു, റോജ,തൃഷ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു.

തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ കുറിച്ചു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗമായ നടി ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും ഉടന്‍ നടപടിസ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags