തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധായ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷന്‍
Nov 20, 2023, 12:42 IST

നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. 'സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി' അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയത്.
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും രംഗത്തെത്തി. പരാമര്‍ശത്തില്‍ മന്‍സൂര്‍ അപലപിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരുപാധികവും ആത്മാര്‍ത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള കാര്യം പരിഗണനയില്‍ ആണെന്നും അസോസിയേഷന്‍ പറയുന്നു.
ഈ വിഷയത്തില്‍ ഇരയായ നടിമാര്‍ക്കൊപ്പം അസോസിയേഷന്‍ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ മന്‍സൂര്‍ പഠിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മന്‍സൂര്‍ ശ്രദ്ധിക്കേണ്ടതാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു