നയന്‍സിന്റെ പുതിയ ചിത്രം 'നെട്രികണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നയന്‍സിന്റെ പുതിയ ചിത്രം 'നെട്രികണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സംവിധായകനും നടിയുടെ ആണ്‍സുഹൃത്തുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്‍ക്കുന്ന നയന്‍സിനെ നമുക്ക് പോസ്റ്ററില്‍ കാണാം. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നടിയുടെ 65ാം ചിത്രമായ 'നെട്രികണ്‍ ' സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് സൂചനകള്‍. വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.